Official Website of Theeram Charitable Trust

അജ്മൽ അലി ഖാൻ (തീരം, സ്ഥാപകൻ ചെയർമാൻ)

1993 മെയ് 1നു എല്ലാവരും തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ എന്റെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പുറത്തുവരാൻ ഞാൻ ശ്രെമിക്കുകയായിരുന്നു. മിസ്റ്റർ അലി, മിസ്സിസ് ഷാഹിന ദമ്പതികളുടെ ആദ്യ പുത്രനായിരുന്നു ഞാൻ അജ്മൽ അലി ഖാൻ, പിന്നെ എന്നെ തുടർന്ന് എന്റെ സഹോദരി നജ്മ ബീഗം. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് എന്ന ഒരു ചെറിയ പട്ടണത്തിൽ സാദാരണ ഒരു കുട്ടിയെന്ന നിലയിൽ ഞാൻ വളർന്നു. മാതാപിതാക്കളുടെ സ്നേഹവും സമ്പത്തും കൊണ്ട് എന്റെ കുട്ടികാലം മനോഹരമായിരുന്നു.

കേരളത്തിലെ ചെങ്ങന്നൂർ എം.എം.എ.ആർ. സ്കൂളിൽ എന്റെ സ്കൂൾ പഠനം ആരംഭിച്ചു. പിന്നീട് ഞാൻ, കേരളത്തിലെ ചുനക്കര ഗ്രാമത്തിലെ ചെറുപുഷ്പ ബഥനി സ്കൂളിൽ പോയി. സ്കൂളിന്റെ പ്രശസ്തിക്ക് ഞാൻ അനുയോജ്യമല്ലാത്തതുകൊണ്ട് അദ്ധ്യാപകരുടെ നിർബന്ധപ്രകാരം ഞാൻ സ്കൂളുകൾ മാറിക്കൊണ്ടേയിരുന്നു. ഐസിഎസ്ഇ സ്കൂളായിരുന്നതുകൊണ്ട്, വിദ്യാർത്ഥികൾ സാമ്പത്തികമായി നല്ല കുടുംബങ്ങളിൽ നിന്നുള്ളവരാണ്. എനിക്ക് മോശം കൂട്ടുകെട്ടുകളിൽ ചെന്ന് ചേരുന്ന ഒരു പ്രവണത ഉണ്ടായിരുന്നു അത് എന്റെ പഠനത്തിലും പ്രതിഫലിച്ചു. അല്ലെങ്കിൽ ഞാൻ കഷ്ടപ്പെട്ടു പഠിക്കുന്ന കൂട്ടത്തിലല്ലാണ് പറയാം.

കേരളത്തിലെ ചുനക്കര, വിവിഎച്ച്എസ്എസ് സ്കൂൾ, എന്ന ഒരു സാധാരണ സർക്കാർ സ്കൂളിലാണ് ഞാൻ അടുത്ത് എത്തിച്ചേർന്നത്. സ്കൂളിന്റെ അവസ്ഥ ശോചനീയമായിരുന്നു. സമൂഹത്തിലെ പല തട്ടിൽനിന്നുമുള്ള ആളുകളുമായി എനിക്ക് സംവദിക്കാൻ കഴിഞ്ഞു. എനിക്ക് ചുറ്റുമുള്ള സമ്പത്തും സൗകര്യവും മാത്രമല്ല, ജീവിതത്തെക്കുറിച്ചുള്ള കയ്‌പേറിയ സത്യങ്ങളും എനിക്ക് അനുഭവപെട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവം നടക്കുന്നത്.

ഒരു ദിവസം ഒരു കുട്ടിയുമായി ഒരു സ്ത്രീ സഹായത്തിനായി സ്കൂളില്ലേക്ക് വന്നു. ആ കുട്ടിയ്ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. വിദ്യാർഥികൾ ആ കുട്ടിയെ സഹായിക്കണം എന്നതാണ് ആ അമ്മയുടെ ആവശ്യം. യഥാർത്ഥത്തിൽ ആ കുട്ടിയുടെ മുഖമാണ് ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടിനെ മാറ്റിയത്. ഞാനും കൂടെയുള്ളവരും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പണം ശേഖരിച്ചു. എന്നാൽ ആ കുട്ടിക്ക് കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് എന്നോടു പറഞ്ഞു. എന്റെ അയക്കാരിൽനിന്നും ബന്ധുക്കളിൽനിന്നും കൂടുതൽ പണം ശേഖരിച്ചു ആ കുട്ടിയുടെ വീട്ടിലേക്കു ഞാൻ പോയി. പക്ഷെ വിധി എനിക്കെതിരായിരുന്നു. കുട്ടി ഇതിനകം തന്നെ ഈ ലോകത്തെ വിട്ട് പോയിരുന്നു. ഉചിതമായ സമയത്തു വേണ്ടവിധമുള്ള ചികിത്സ കിട്ടാത്തതുകൊണ്ടാണ് ആ കുട്ടി മരണപ്പെട്ടതു, അവർ സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു മാത്രമല്ല അവരെ സഹായിക്കാനും ആരുമില്ലായിരുന്നു. ആ സംഭവം എന്റെ മനസ്സിനെ പിടിച്ചു കുലുക്കി. അത് എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു, അങ്ങനെ എന്റെ ജീവിതത്തിന്റെ ലക്ഷ്യം ഞാൻ തിരിച്ചറിഞ്ഞു. ആവശ്യക്കാരേയും ദരിദ്രരെയും സഹായിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ മനസിലെ സാമൂഹ്യസേവനത്തിന്റെ വേരുകൾ പ്രചരിപ്പിക്കുന്ന സംഭവമാണ് ഇത് എന്ന് എനിക്ക് തീർച്ചയായും പറയാൻ കഴിയും. യഥാർഥത്തിൽ ഓരോ വ്യക്തിയുടെയും കടമയാണ് അത്.
അതേ സമയത്താണ് ഞാൻ ഇന്ത്യൻ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കാഡറ്റ് കോർപ്സ് (എൻസിസി) അംഗമായിരുന്നത്. പരിശീലനത്തിന്റെ ഫലമായി ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എന്റെ മാതാപിതാക്കൾ എന്നെ തീവ്രമായി എതിർത്തു. എനിക്കും എന്റെ മാതാപിതാക്കൾക്കും ഇടയിൽ ഒരു സംഘർഷം ആരംഭിച്ചു. ആ ആഗ്രഹം എന്റെ ഹൃദയത്തിൽ ഇന്നും തുടരുന്നു. ഏറ്റവും മികച്ച കേഡറ്റ് പുരസ്കാരം എന്റെ സ്മരണകളിൽ ഇപ്പോഴും നിലനിൽക്കുന്നു. എന്റെ പന്ത്രണ്ടാം ക്ലാസ്സിനുശേഷം (സ്കൂൾ വിദ്യാഭ്യാസം) കോളേജ് പ്രവേശനം നേടാൻ എനിക്ക് ഏറെ പ്രയാസമായിരുന്നു. അവസാനം ഞാൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിനൊപ്പം ബികോമിൽ ബാച്ചിലേഴ്സ് ഡിഗ്രിക്ക് കേരളത്തിലെ അടൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ പ്രവേശനം നേടി. അത് എനിക്ക് പറ്റിയ ഒരു കോളേജായിരുന്നു. എന്റെ ജീവിതത്തിന്റെ ഉയർച്ചയും താഴ്ച്ചയും, ലാൻഡ്മാർക്കുകളും, വൈകാരിക പ്രക്ഷോഭങ്ങളും സാക്ഷീകരിക്കുന്ന സ്ഥലമാണിത് എന്ന് ഞാൻ പറയും. സമൂഹത്തിനും ദരിദ്രർക്കുംവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ചിന്ത എന്റെ മനസ്സിനെ വേട്ടയാടുകയാണ്. പഠനയോടൊപ്പം ദരിദ്രരായ ജനങ്ങളെ സഹായിക്കാൻ ഞാൻ ശ്രമിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ചാരിറ്റബിൾ ഓർഗനൈസേഷൻ ആരംഭിക്കുന്നതിനുള്ള ഐഡിയ എന്റെ മനസ്സിൽ വളർന്നു. ഈ സമയത്ത്, എന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ ഞാൻ കണ്ടുമുട്ടി. ഈ വിഷയങ്ങളിൽ അവൾ വരെ പിന്തുണനൽകിയിരുന്നു. അവളെ കൊണ്ട് പറ്റുന്ന രീതിയിൽ സഹായിക്കുകയും ചെയ്തു. എന്റെ ഏതാനും സുഹൃത്തുക്കളുടെ പിന്തുണയോടെ, എന്റെ സ്വപ്നം സഫലമായി- “അൽ അമാനത്ത് ചാരിറ്റബിൾ ഫെഡറേഷൻ” 2013 ഏപ്രിൽമാസം കേരളത്തിലെ ചാരുംമൂടിൽ പിറവിയെടുത്തു.

ആദ്യവും പരമപ്രധാനവുമായ ആശയം, ഇത് നിയമപരവും സംഘടിതവുമായ ഒന്നായിരിക്കും. ആലപ്പുഴ ജില്ല രജിസ്റ്റേർഡ് ഓഫീസിൽ ഫെഡറേഷൻ രജിസ്റ്റർ ചെയ്യുകയും അക്കൌണ്ടുകളും ഓഡിറ്റുകളും എല്ലാ വർഷവും വ്യക്തമാക്കുകയും ചെയ്തു. പ്രാരംഭ ഘട്ടം വളരെ പ്രയാസമായിരുന്നു. ഞാൻ കോളേജിലും ക്ലാസ്സുകളിലും പോകാതെ പൊതു ഇടങ്ങളിൽ നിന്നും കടകളിൽനിന്നും പണം ശേഖരിച്ചു. ഞങ്ങൾ നൽകിയ ആദ്യ മെഡിക്കൽ സഹായം മസ്തിഷ്ക ട്യൂമർ ബാധിച്ച 18 വയസ്സുള്ള ഒരു ആൺകുട്ടിക്കായിരുന്നു. കുടുംബത്തിന്റെ പ്രീശസ്തിക്കു പറ്റിയ ജോലിയല്ല ഇതെന്നും, പറഞ്ഞു വീട്ടിൽ ദിനംതോറും വഴക്കുകൾ വർധിച്ചു വന്നു. ഈ കലഹം ഒരുപാടു വർഷം തുടർന്നു. എന്നാൽ എന്റെ പെൺകുട്ടിയുടെ സ്നേഹവും പിന്തുണയും എനിക്ക് ആശ്വാസമായി. എന്നാൽ ജീവിതത്തിന്റെ യഥാർത്ഥ നിറങ്ങൾ വെറുപ്പുളവാക്കുന്നവയാണ്. വീണ്ടും വിധി അതിന്റെ ക്രൂരമായ മുഖം എനിക്കെതിരെ കാട്ടി. പല കാരണങ്ങൾ പറഞ്ഞ് അവളുടെ കുടുംബത്തിന് വേണ്ടി എന്റെ പെൺകുട്ടിക്കു എന്നെ വിട്ടു പോകേണ്ടി വന്നു. ഞങ്ങളുടെ ബന്ധം വളരെ തീവ്രമായതിനാൽ, അവൾ എന്നെ ഒരിക്കലും ഉപേക്ഷിക്കില്ലന്നുള്ള എന്റെ വിശ്വാസത്തെ തകർത്തപ്പോൾ ഞാൻ അകെ തളർന്നുപോയി.

എന്നെ മുന്നോട്ടു നയിച്ചത് കാരുണ്യമാണ്. എന്തായാലും എന്റെ ഹൃദയം തകർന്നത് സമൂഹത്തിന് കൂടുതൽ ചെയ്യാൻ വേണ്ടിയാണ്. അൽ അമാനത്ത് ചാരിറ്റബിൾ ഫെഡറേഷൻ വഴി വീൽചെയർ വിതരണം, മാനസിക വൈകല്യമുള്ള കുട്ടികളുടെ സ്പോൺസർ ചെയ്യൽ, മെഡിക്കൽ സഹായം, രക്തദാനം, വിദ്യാഭ്യാസ പിന്തുണ തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കി. എന്റെ ബാച്ചിലർ ബിരുദം പൂർത്തിയായതിനു ശേഷം, ഓർഗനൈസേഷൻ നടത്തുന്നതിന് പണം സമ്പാദിക്കാനുള്ള ഒരു ഫലപ്രദമായ മാർഗ്ഗം എനിക്ക് കണ്ടെത്തേണ്ടി വന്നു. അങ്ങനെയാണ് ഞാൻ ലണ്ടനിലേക്ക് പോയത്. ലണ്ടനിലെ സുന്ദർലാൻഡിൽ യൂണിവേഴ്സിറ്റിയിൽ എം.ബി.എ പഠിക്കാൻ ചേർന്നു. പഠനത്തോടൊപ്പം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടത് ഞാൻ സമ്പാദിച്ചു. ഈ സമയത്താണ് ഞാൻ എന്തുകൊണ്ട് തൊഴിലാളി ദിനത്തിൽ ജനിച്ചു എന്നതിന്റെ അർഥം എനിക്ക് മനസിലായത് കാരണം എന്റെ പാർട്ട് ടൈം ജോലി ഹോട്ടലുകളിൽ പാത്രം കഴുകൽ, നിർമ്മാണ സൈറ്റുകളിൽ, മീൻ മാർക്കറ്റുകളിൽ തുടങ്ങിയവയായിരുന്നു. ഞാൻ ഈ ജോലികൾ ചെയ്യുന്നതിനെക്കുറിച്ച് എന്റെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു അതുകൊണ്ടു തന്നെ അവർ എന്നിലും എന്റെ ചാരിറ്റബിൾ ഫൗണ്ടേഷനിലും അഭിമാനം കൊണ്ടു. അവരുടെ എതിർപ്പുകൾ മഞ്ഞുപാളികൾ പോലെ ഉരുകാൻ തുടങ്ങി, അവരും സഹായിക്കാൻ തുടങ്ങി.

അൽ അമാനത്ത് ചാരിറ്റബിൾ ഫെഡറേഷൻ എന്റെ പ്രദേശത്തെ ജനങ്ങളുടെ ശ്രദ്ധേയമായ സ്വാധീനം നേടി. ദുരിതമനുഭവിക്കുന്ന ആളുകൾക്ക് പ്രതിമാസം പെൻഷൻ നൽകാൻ ഏതാനും പദ്ധതികൾ ആരംഭിച്ചു. മറ്റു പ്രധാന പദ്ധതികളാണ് വീൽ ചെയർ വിതരണം, വൈദ്യസഹായം, രക്തദാന സേവനം, വിദ്യാഭ്യാസ സ്പോൺസർഷിപ്പ്, ആവശ്യക്കാർക്കുവേണ്ട ആഹാരം നൽകുക തുടങ്ങിയവ. അൽ അമാനത്തിന്റെ യാത്രയിൽ വേഗം വന്നതോടെ ഫെഡറേഷൻ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചു.
ഭാവിയിൽ നിർഭയ കേന്ദ്രം നിർമിക്കാനുള്ള സ്വപ്നം കണക്കിലെടുത്ത് ഫെഡറേഷൻ ‘തീരം ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന പേരിൽ 9/12/2017 എന്ന തീയതിയിൽ നാമധേയം ചെയ്തു . ഈ പേര് വിശ്വാസത്തിന്റെ ആധികാരികതയുമായി വളരെ യോജിക്കുന്നു – ജീവിതത്തിന്റെ ഇരുളുകളിൽ കഷ്ടപ്പെടുന്നവർക്ക് ഒരു ആശ്രയമാകാൻ. അങ്ങനെ പുതിയ അദ്ധ്യായം തുടങ്ങി. അങ്ങനെ വീട്ടുകാരിൽനിന്നുമുള്ള എതിർപ്പുകളും സാമൂഹിക തിന്മകളിൽനിന്നുമുള്ള എതിർപ്പുകളും തട്ടി നീക്കി തീരം സാമൂഹിക സേവനങ്ങളില്ലേക്ക് വഴികാട്ടിയായി. അങ്ങനെ വീണ്ടും അത് തെളിയിക്കപ്പെട്ടു നിങ്ങൾ എന്ത് ആഗ്രഹിച്ചാലും അതുനേടിയെടുക്കാൻ ലോകത്തിലുള്ള എല്ലാം നിങ്ങൾക്കു സഹായകമായി മാറും എന്നു.
തീരം നടത്തുന്നതിനായി നിരന്തരമായ വരുമാനത്തിനായി ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ഉത്സാറിൽ എം.ബി.എക്കു ശേഷം ഇന്റർനാഷണൽ ബിസിനെസ്സിൽ എം.എസ്.സിക്കു ചേർന്നു അത് കഴിഞ്ഞു പി.എഛ്.ഡിക്കും ചേർന്നു. ഇപ്പോൾ ലണ്ടനിലെ സ്കോട്ട്ലാൻഡിന്റെ പടിഞ്ഞാറൻ സർവ്വകലാശാലയിൽ പിഎച്ച്ഡി പഠിക്കുന്നു. പണത്തിനു വേണ്ടി പോരാട്ടം തുടരുന്നു എങ്കിലും എന്റെ സമൂഹത്തെ സേവിക്കാനുള്ള എന്റെ ശക്തമായ ഇച്ഛാശക്തി കൂടുതൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. അങ്ങനെ എന്റെയും തീരത്തിന്റെയും യാത്ര “സേവനമാണ് ലക്‌ഷ്യം ” എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോകുന്നു….
.